15-October-2023 -
By. Business Desk
കൊച്ചി: ലോകത്തെ പ്രമുഖ ഹോട്ടല്‍ ശൃംഖലകളുടെ ഗ്രൂപ്പായ മാരിയറ്റ് ഇന്റര്‍നാഷണല്‍ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ' ദി ആര്‍ട്ടിസ്റ്റ് കൊച്ചി ' എന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിച്ചു. ഗ്രൂപ്പിന്റെ പ്രശസ്തമായ 31 ബ്രാന്‍ഡുകളില്‍ ഒന്നായ ട്രിബ്യൂട്ട് പോര്‍ട്ട് ഫോളിയോ തുടങ്ങിയിരിക്കുന്ന ഈ ഹോട്ടലിനു കേരളത്തില്‍ ആദ്യമായി ഒരു ഷോപ്പിംഗ് മാളില്‍ സ്റ്റാര്‍ ഹോട്ടലെന്ന പ്രത്യേകത കൂടിയുണ്ട്.
കേരളത്തിന്റെ പാരമ്പര്യവും കൊച്ചിയുടെ വര്‍ണ്ണക്കാഴ്ചകളും ഒരേസമയം ആസ്വദിച്ച് ജോലിയും വിനോദവും സുഗമമായി സമന്വയിപ്പിക്കാന്‍ ഉതകുന്ന നഗര ഹൃദയത്തിലെ ഒരിടമാണിത്. കൊച്ചിയുടെ ചുടലമായ വര്‍ണ്ണങ്ങള്‍, മോഹിപ്പിക്കുന്ന കായല്‍ സൗന്ദര്യം, കലാതീതമായ ക്ഷേത്രക്കാഴ്ചകള്‍, ആകര്‍ഷകമായ കലാരൂപങ്ങള്‍ എന്നിവയുടെയെല്ലാം ഘടനകള്‍ ചേര്‍ത്ത് നെയ്തെടുത്ത ഈ അതിഥി സങ്കേതം ആരെയും ആകര്ഷിക്കുമെന്നതില് സംശയമില്ലെന്ന് മാരിയറ്റ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് രഞ്ജു അലക്സ് പറഞ്ഞു.
ഹൃദയഹാരിയായ സ്വകാര്യ ബാല്ക്കണിഉള്പ്പെടുത്തി ഒരുക്കിയിരിക്കുന്ന ഇവിടുത്തെ 32 മുറികള്‍ അതിഥികള്‍ക്കൊരു പ്രത്യേക അനുഭവമായിരിക്കും. അതിമനോഹരമായ ഇന്റീരിയറുകള്‍, കൈകൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍, കണ്ണഞ്ചിപ്പിക്കുന്ന ചുമര്‍ചിത്രങ്ങള്‍, ആധികാരികമായ കലാസൃഷ്ടികള്‍, നല്ല വെളിച്ചമുള്ള വിസ്തൃതമായ ഇടം, പ്രാദേശിക തടികളില്‍ നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍, സമകാലിക ഘടകങ്ങള്‍, ക്യുറേറ്റ് ചെയ്ത കലാസൃഷ്ടികള്‍ എന്നിവയെല്ലാം സംയോജിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിസൈനുകളും എടുത്തു പറയപ്പെടേണ്ട പ്രത്യേകതകളാണ്. ഒരേസമയം 160 പേര്‍ക്ക് ഇരിക്കാവുന്നതും വ്യത്യസ്തമായ രീതികളില്‍ ആഹ്ലാദകരമായി അതിഥികള്‍ക്ക് പാചകോചിതമായ റസ്റ്റോറന്റും ഈ ഹോട്ടലിന്റെ മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗത പലഹാരങ്ങള്‍ മുതല്‍ ആധുനിക വിഭവങ്ങള്‍ വരെ മെനുവിലുണ്ട്. സ്വീം അപ്പ് പൂള് ബാര്‍ സ്പ്ലാഷില്‍ ആകാശത്തിനു കീഴിലെ തിരക്കേറിയ നഗര ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം ലഘു ഭക്ഷണങ്ങളും ആനന്ദകരമായ മിശ്രിതങ്ങളും വീതരണം ചെയ്യും. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു മുറികളുള്ള സ്പ, 24 മണിക്കൂറും ട്രെയിനറുടെ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നസ് സെന്റര്‍, ചെറിയ ബിസിനസ് മീറ്റിംഗുകളും മറ്റു പൊതു പരിപാടികളും നടത്താവുന്ന ക്യാന്‍വാസ് ഹാള്‍ എന്നിവ ദി ആര്‍ട്ടിസ്റ്റ് കൊച്ചിയിലെ സൗകര്യങ്ങളില്‍ ചിലതാണ്.
പഴയതും ആധുനികവുമായ സുഖസൗകര്യങ്ങള്‍ സംയോജിപ്പിച്ചു സഞ്ചാരികള്‍ക്ക് സമ്മാനിക്കുകയെന്ന ബ്രാന്‍ഡിന്റെ തീഷ്ണമായ കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് കൊച്ചിയിലെ ദി ആര്‍ട്ടിസ്റ്റ് ഹോട്ടലെന്നും രഞ്ജു അലക്സ് പറഞ്ഞു. അതിശയകരമായ നിമിഷങ്ങള്‍ക്കൊരു വേദി, ഓര്‍മ്മകളുടെ ഗ്യാലറി, ഇന്ദ്രിയങ്ങളെ അന്ധാളിപ്പിക്കുന്ന സിംഫണി എന്നിവ ഇവിടെ വരുന്നവര്‍ക്ക് ആസ്വദിക്കാനാകുമെന്നും ആര്‍ട്ടിസ്റ്റിലെ ഓരോ താമസവും ഓരോ കലാസൃഷ്ടി കൂടിയാകുമെന്നും പ്രസ്റ്റീജ് ഗ്രൂപ്പ് ചെയര്‍മാരും മാനേജിംഗ് ഡയറക്ടറുമായ ഇര്ഫാന് റസാഖ് പറഞ്ഞു. ആധികാരികമായ അനുഭവങ്ങള്‍ തേടി വിവേചന ബുദ്ധിയോടെ യാത്ര ചെയ്യുന്നവര്‍ക്ക് സമാനതകളില്ലാത്ത കലാപരമായ പ്രബോധനങ്ങളുടെയും സമകാലീന രൂപകല്പനകളുടെയും സമ്മിശ്ര സങ്കേതമായിരിക്കും ഇതെന്ന് ആര്‍ട്ടിസ്റ്റ് കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ അഭിഷേക് നരേന് ശര്‍മ്മയും അഭിപ്രായപ്പെട്ടു.